![]() |
ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നെല്ലാം അര്‍ത്ഥം വരുന്ന
'ദനഹാ'ക്കാലത്തില്‍, ജോര്‍ദാന്‍ നദിയില്‍വച്ച് ഈശോയുടെ മാമ്മോദീസാവേളയില്‍
ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്കരണമാണ് അനുസ്മരിക്കപ്പെടുന്നത്. ഈശോ സ്വയം
ലോകത്തിനു വെളിപ്പെടുത്തുകയും പിതാവും പരിശുദ്ധാത്മാവും അതു
സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: 'ഇവന് എന്റെ പ്രിയപുത്രനാകുന്നു;
ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു' (മത്താ 3:7). ഈശോമിശിഹായുടെ
ത്രിത്വരഹസ്യം അവിടുത്തെ മാമ്മോദീസായില്‍ വെളിവാക്കപ്പെട്ടു. |